ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ രാജസ്ഥാൻ റോയൽസിലേക്ക് രാഹുൽ ദ്രാവിഡ് തിരികെയെത്തും എന്ന് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് വരാനിരിക്കുന്ന ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാകും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ രാജസ്ഥാന്റെ പരിശീലകനായ സംഗക്കാര സ്ഥാനം ഒഴിയും എന്നും അദ്ദേഹം ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ ഒരു കളിക്കാരൻ മുതൽ പരിശീലകൻ വരെ ആയി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ദ്രാവിഡിനായി പല ഐ പി എൽ ക്ലബുകളും രംഗത്ത് വന്നെങ്കിലും ദ്രാവിഡ് തന്റെ മുൻ ക്ലബിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കും എന്നാണ് വരുന്ന റിപ്പോർട്ടുകൾ