രസംകൊല്ലിയാകുന്നോ ഐപിഎൽ, രണ്ടാം ആഴ്ചയും ടിവി റേറ്റിംഗിൽ ഇടിവ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഐപിഎല്‍ ടിവി റേറ്റിംഗിൽ വമ്പന്‍ ഇടിവാണ് ഈ വര്‍ഷം സംഭവിച്ചത്. ഐപിഎൽ തുടങ്ങി ആദ്യ ആഴ്ചയിൽ 33 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായതെങ്കില്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ 28 ശതമാനത്തിന്റെ ഇടിവാണുള്ളത്.

ഐപിഎലില്‍ പത്ത് ടീമുകളാണ് ഈ സീസണിലുള്ളത്. കൂടുതൽ മത്സരങ്ങള്‍ കൂടുതൽ വ്യൂവര്‍ഷിപ്പ് കൊണ്ടു വരുമെന്ന് ബിസിസിഐ പ്രതീക്ഷിച്ച് നിന്ന ഘട്ടത്തിലാണ് ഈ തിരിച്ചടി.

ഐപിഎലില്‍ ഏറ്റവും അധികം ആരാധകരുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും മോശം ഫോമിലൂടെ കടന്ന് പോകുന്നതും വ്യൂവര്‍ഷിപ്പ് കുറയുവാന്‍ കാരണം ആയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.