പരിശീലനം കാണാൻ ആയിരങ്ങൾ!! ധോണി കൊല മാസ്സ് തന്നെ

Newsroom

ധോണിയെ നീണ്ട കാത്തിരിപ്പിനു ശേഷം ചെപോക് സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ ഇരുന്ന് കാണാൻ ചെന്നൈ ക്രിക്കറ്റ് ആരാധകർക്ക് ആയി. ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഓപ്പൺ പ്രാക്ടീസ് സെഷനിൽ എംഎസ് ധോണി ഇറങ്ങി. രവീന്ദ്ര ജഡേജയെയും ആരാധകർക്ക് മുന്നിൽ ഇന്ന് ഇറങ്ങി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വൻ ആഹ്ലാദത്തോടെയാണ് ആരധകർ സ്വീകരിച്ചത്.

ധോണി 23 03 27 23 41 00 938

COVID-19 നിയന്ത്രണങ്ങൾ കാരണം അവസാന മൂന്ന് വർഷം ചെന്നൈ അവരുടെ ഹോം ഗ്രൗണ്ടിൽ കളിച്ചിരുന്നില്ല. CSK അവരുടെ സോഷ്യൽ മീഡിയ ചാനലുകളിൽ വഴി ധോണിയുടെ പരിശീലന ദൃശ്യങ് പങ്കിട്ടു. 2022 ലെ ലേലത്തിൽ ചെന്നൈയുടെ ഏറ്റവും വിലയേറിയ കളിക്കാരനായ ദീപക് ചാഹറും ഇന്ന് മഞ്ഞ ജേഴ്‌സിയിൽ കളത്തിൽ ഇറങ്ങി.ഇത്തവണ കിരീടം തന്നെയാണ് ധോണിയും സംഘവും ലക്ഷ്യമിടുന്നത്.