നീണ്ട കലാത്തെ ഇടവേളയ്ക്ക് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങി എത്തുന്നു. ഐ പി എല്ലിനായുള്ള പരിശീലനം ധോണി പുനരാരംഭിക്കുകയാണ്. മാർച്ച് ഒന്നിന് ചെപോകിൽ വെച്ച് ധോണി പരിശീuലനം പുനരാരംഭിക്കും എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് അറിയിച്ചു. ധോണിക്ക് ഒപ്പം റെയ്ന, അമ്പട്ടി റായ്ഡു എന്നിവരും പരിശീലനത്തിനിറങ്ങും.
മാർച്ച് അവസാനമാണ് ഐ പി എൽ ആരംഭിക്കുന്നത്. ലോകകപ്പ് സെമിയിൽ ആണ് അവസാനമായി ധോണി ക്രിക്കറ്റ് കളിച്ചത്. അതിനു ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു താരം. ബി സി സി ഐയുടെ എ കരാർ പട്ടികയിൽ നിന്നും ധോണി പുറത്തായിരുന്നു. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വി20 ലോകകപ്പിൽ കളിക്കുക ആകും ധോണിയുടെ ലക്ഷ്യം.