പരിശീലനത്തിനിടയിൽ ധോണിയുടെ നോ ലുക് സിക്സ്, വൈറലായി വീഡിയോ

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പുതിയ സീസണായി ഒരുങ്ങുന്ന എം എസ് ധോണി പരിശീലനത്തിന് ഇടയിൽ പറത്തിയ ഒരു സിക്സ് വൈറലായി‌. സി എസ് കെയ്ക്ക് ഒപ്പം അവസാന രണ്ട് ദിവസങ്ങളായി പരിശീലനം നടത്തുന്ന ധോണി ഒരു കൂറ്റൻസ് സിക്സാണ് പറത്തിയത്‌.

ധോണി 24 03 14 20 38 24 575

42-ാം വയസ്സിലും ധോണിയുടെ ടാലന്റ് താരത്തിനൊപ്പം ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഈ ഷോട്ട്. അടിച്ച ദിശയിലേക്ക് നോക്കാതെ ധോണി പറത്തിയ സിക്സിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ധോണി ആരാധകർ ആഘോഷിക്കുകയാണ്‌.

ഇടംകൈയ്യൻ സ്പിന്നർമാരിൽ ഒരാൾ എറിഞ്ഞ പന്താണ് ധോണി സിക്സ് അടിച്ചത്. ധോണിയുടെ ബിഗ് ഷോട്ട് കണ്ട് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ കാണികൾ ആരവം മുഴക്കുന്നതും വീഡിയോയിൽ കാണാം.

മാർച്ച് 22 ന് ചെപ്പോക്കിൽ ഫാഫ് ഡു പ്ലെസിസിൻ്റെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർസിബി) ആണ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആദ്യ മത്സരം. ഇതു തന്നെയാണ് പുതിയ ഐ പി എൽ സീസണിലെ ഉദ്ഘാടന മത്സരവും.