തല ഈസ് ബാക്ക്!! ധോണി CSK ക്യാമ്പിൽ എത്തി

Newsroom

ഐപിഎൽ 2024 തയ്യാറെടുപ്പിനായി എം എസ് ധോണി ചെന്നൈയിൽ എത്തി. താരം സി എസ് കെ ക്യാമ്പിൽ ഇന്നലെ എത്തി. ഇന്ന് മുതൽ ധോണി ടീമിനൊപ്പം പരിശീലനം നടത്തും. എത്തിയ എംഎസ് ധോണിയുടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് സി എസ് കെ തന്നെ താരം തിരികെ ചെന്നൈയിൽ എത്തിയതായി അറിയിച്ചു‌.

ധോണി 24 03 06 10 06 28 066

ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ധോണി വരുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രീ-സീസൺ ക്യാമ്പ് ശനിയാഴ്ച ആരംഭിച്ചിരുന്നു.

വെള്ളിയാഴ്ച തന്നെ സിമർജീത് സിംഗ്, രാജ്വർധൻ ഹംഗാർഗേക്കർ, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, അജയ് മണ്ഡൽ, ദീപക് ചാഹർ (സീമർ) എന്നിവർ ചെന്നൈയിൽ എത്തിയിരുന്നു. മാർച്ച് 22 ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (RCB) മത്സരത്തോടെയാണ് CSK അവരുടെ IPL 2024 കാമ്പെയ്ൻ ആരംഭിക്കുന്നത്.