എംഎസ് ധോണിയുടെ വിവാദ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍. എംഎസ് ധോണിയെന്നല്ല ഏത് ക്യാപ്റ്റന്‍ ഇത് ചെയ്താലും അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മൈക്കല്‍ വോണ്‍ വ്യക്തമാക്കി. എനിക്കറിയാൺ അദ്ദേഹം എംഎസ് ധോണിയാണ്, അദ്ദേഹ്തിനു ഈ രാജ്യത്ത് എന്ത് വേണമെങ്കിലും ചെയ്യാനാകുമെന്നും എനിക്കറിയാം, എന്നാല്‍ ഒരു ടീമിന്റെ നായകനെന്ന നിലയില്‍ ഡഗ്ഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലിറങ്ങി അമ്പയര്‍മാര്‍ക്കെതിരെ വിരല്‍ ചൂണ്ടുവാന്‍ നിങ്ങള്‍ക്കധികാരമില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ അഭിപ്രായപ്പെട്ടു.
ഇത്തരം സന്ദേശമല്ല ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടത്. ഇത് തീര്‍ത്തും അനുവദിനീയമല്ലാത്തൊരു പ്രവൃത്തിയായി തന്നെ വിലയിരുത്തുവാനാകുള്ളു. എംഎസ് ധോണി ഒരു ഇതിഹാസമാണെന്നെനിക്കറിയാം, അതിനര്‍ത്ഥം അത് പിച്ചില്‍ കയറുവാനുള്ള ലൈസന്‍സാണെന്നല്ലെന്നും വോണ്‍ പറഞ്ഞു.