ധോണിയോട് വലിയ ബഹുമാനമാണ്, അതാണ് വിക്കറ്റ് ആഘോഷിക്കാതിരുന്നത് എന്ന് ഹർഷൽ പട്ടേൽ

Newsroom

എം എസ് ധോണിയുടെ വിക്കറ്റ് നേടിയ ഹർഷൽ പട്ടേൽ താൻ എന്തു കൊണ്ട് ആ വിക്കറ്റ് ആഘോഷിച്ചില്ല എന്ന് വ്യക്തമാക്കി. ഇന്ന് 19-ാം ഓവറിൽ ബാറ്റിങിന് എത്തിയ എം എസ് ധോണിയെ ആദ്യ പന്തിൽ തന്നെ ബൗൾഡ് ആക്കി തിരിച്ചയക്കാൻ ഹർഷൽ പട്ടേലിന് ആയിരിന്നു. വലിയ വിക്കറ്റ് ആയിട്ടും ആ വിക്കറ്റിൽ അദ്ദേഹം ആഹ്ലാദ പ്രകടനം ഒന്നും നടത്തിയില്ല.

Picsart 24 05 05 22 30 01 207

ധോണിയോട് തനിക്ക് അതിയായ ബഹുമാനം ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ വിക്കറ്റ് സെലിബ്രേറ്റ് ചെയ്യാൻ തനിക്ക് ആകില്ല എന്ന് ഹർഷ പട്ടേൽ പറഞ്ഞു. ധോണി പഞ്ചാബിബെതിരെ ഒമ്പതാമനായാണ് ഇറങ്ങിയത്. ഇറങ്ങിയ ആദ്യ പന്തിൽ തന്നെ പുറത്തായത് ധോണിയുടെ ആരാധകർക്ക് വലിയ നിരാശ നൽകിയിരുന്നു‌.