“ധോണി ഞങ്ങളെ വേദനിപ്പിക്കരുത്, കളി തുടരണം” – ഹർഭജൻ സിംഗ്

Newsroom

ഐപിഎൽ 2023ന് ശേഷം ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ സത്യമാകരുത് എന്ന് ആഗ്രഹിക്കുന്നതായി ഹർഭജൻ സിംഗ്. എംഎസ് ധോണി കളിക്കുന്നത് തുടരണമെന്നും മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറഞ്ഞു.

ധോണി 23 04 18 00 22 15 395

എംഎസ് ധോണി സമയം തന്നെ നിർത്തി വെച്ചിരിക്കുകയാണ്. പഴയ ധോണിയെത്തന്നെയാണ് ഇപ്പോഴും ഞങ്ങൾ കാണുന്നത്. അവൻ ആ വലിയ ഷോട്ടുകൾ അനായാസം അടിക്കുന്നു, ആ സിംഗിൾസ് എടുക്കുന്നു. ഹർഭജൻ പറഞ്ഞു. അവൻ പഴയത് പോലെ വേഗതയിൽ ഓടുന്നില്ലെങ്കിലും റൺ എടുക്കുന്നുണ്ട്, അവൻ സിക്സറുകൾ അനായാസമായി അടിക്കുന്നു, ബാറ്റിൽ ഇപ്പോഴും അപകടകാരിയായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ധോണി ഞങ്ങളെ വേദനിപ്പിച്ച് കൊണ്ട് കളൊ നിർത്തരുത്‌. കളി തുടരണം,” ഹർഭജൻ പറഞ്ഞു