ധോണിയില്ലെങ്കില്‍ എതിര്‍ ടീമുകള്‍ക്ക് ഇരട്ടി ആത്മവിശ്വാസം

Sports Correspondent

പനി മൂലം ചെന്നൈ നായകന്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ കളിയ്ക്കുവാന്‍ ഇറങ്ങിയിരുന്നില്ല. താരത്തിന്റെ അഭാവത്തില്‍ 46 റണ്‍സിന്റെ തോല്‍വിയിലേക്കാണ് ചെന്നൈ വീണത്. ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ടീമിനു 155 റണ്‍സിനു മുംബൈയെ പിടിച്ചുകെട്ടുവാനായെങ്കിലും ബാറ്റിംഗിന്റെ ഒരു ഘട്ടത്തിലും ടീമിനു വെല്ലുവിളിയുയര്‍ത്തുവാനായില്ല.

ധോണിയുടെ അഭാവം എതിരാളികള്‍ക്ക് ഇരട്ടി ആത്മവിശ്വാസം നല്‍കുമെന്നാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞത്. ധോണി ടീമിലുണ്ടെങ്കില്‍ അത് ചെന്നൈയ്ക്ക് ആത്മവിശ്വാസം നല്‍കും, ധോണിയില്ലെങ്കില്‍ ചേസിംഗില്‍ അത് ശ്രമകരമായി മാറും. അത് ഇന്നും പ്രകടനമായിരുന്നു. ധോണിയ്ക്ക് പനിയായതിനാല്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്, ഇതൊന്നും ആരുടേയും നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ലെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.