വിശാഖപട്ടമത്തില്‍ നടക്കുന്ന ആദ്യ എലിമിനേറ്ററില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. വിക്കറ്റ് സ്റ്റിക്കിയാണെന്നും രണ്ടാം പകുതിയില്‍ മഞ്ഞ് വീഴ്ച ഒരു പ്രധാന ഘടകമാകുമെന്നും പറഞ്ഞാണ് ആദ്യം ബൗളിംഗ് ചെയ്യുവാനുള്ള തീരുമാനം എടുത്തതെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ്സ് അയ്യര്‍ പറഞ്ഞത്.
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി എലിമിനേറ്ററില്‍ ഒരു വിജയമെന്ന ലക്ഷ്യവുമായി ഡല്‍ഹി. ഇതിനു മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്നപ്പോള്‍ ഒരു തവണ പോലും ടീമിനു ജയിക്കുവാന്‍ സാധിച്ചിരുന്നില്ല. 2012ല്‍ ആദ്യ ക്വാളിഫയറും രണ്ടാം ക്വാളിഫയറും പരാജയപ്പെട്ട ടീം അതിനു മുമ്പ് 2008ലും 2009ലും സെമി ഫൈനല്‍ മത്സരങ്ങളിലാണ് പരാജയപ്പെട്ടത്.
സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: വൃദ്ധിമന്‍ സാഹ, മാര്‍ട്ടിന്‍ ഗപ്ടില്‍, മനീഷ് പാണ്ടേ, കെയിന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, മുഹമ്മദ് നബി, ദീപക് ഹൂഡ, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ബേസില്‍ തമ്പി
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, കോളിന്‍ മണ്‍റോ, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, കീമോ പോള്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ്മ, ട്രെന്റ് ബോള്‍ട്ട്