സൂപ്പര്‍ ഓവറില്‍ വിജയം ഡല്‍ഹി ക്യാപിറ്റല്‍സിന്

Sports Correspondent

സണ്‍റൈസേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നിശ്ചിത സമയത്ത് ഇരു ടീമുകളും 159 റണ്‍സ് നേടി അവസാനിച്ചപ്പോള്‍ സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന് വെറും 7 റണ്‍സാണ് നേടാനായത്. ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം ഡേവിഡ് വാര്‍ണറും കെയിന്‍ വില്യംസണും ക്രീസിലെത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍ എറിഞ്ഞ ഓവറില്‍ ഒരു ബൗണ്ടറി മാത്രമാണ് പിറന്നത്.

ഈ ലക്ഷ്യം പ്രതിരോധിക്കുവാന്‍ റഷീദ് ഖാനെ സണ്‍റൈസേഴ്സ് നിയോഗിച്ചുവെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും ചേര്‍ന്ന് അവസാന പന്തില്‍ വിജയം ഉറപ്പാക്കി.