മുംബൈയെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ച് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ സൂര്യകുമാര്‍ യാദവ് പറയുന്നത് ടോപ് ഓര്‍ഡറില്‍ ആരെങ്കിലും അവസാനം വരെ ക്രീസില്‍ നില്‍ക്കേണ്ടത് മുംബൈയുടെ ഇന്നത്തെ വിജയത്തിനു ഏറെ പ്രാധാന്യം നിറഞ്ഞ കാര്യമായിരുന്നുവെന്നാണ്. വിക്കറ്റില്‍ ബാറ്റഇംഗ് അത്ര എളുപ്പമായിരുന്നില്ല. ഈ വിക്കറ്റില്‍ ഉയര്‍ത്തി അടിച്ച് റണ്‍സ് കണ്ടെത്തുക ശ്രമകരമായതായി തനിക്ക് തോന്നിയെന്ന് പറഞ്ഞ സൂര്യകുമാര്‍ അതിനാല്‍ തന്നെ താന്‍ കൂടുതലും ഗ്രൗണ്ട് ഷോട്ടുകളാണ് കളിച്ചതെന്നും പറഞ്ഞു. ഡബിളുകളും സിംഗിളുകളും നേടുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നും സൂര്യകുമാര്‍ പറഞ്ഞു.
ബൗളിംഗ് കഴിഞ്ഞ് ടീം മീറ്റിംഗില്‍ ആരെങ്കിലും ഒരാളഅ അവസാനം വരെ കളിയ്ക്കണം എന്ന് തീരുമാനിച്ചിരുന്നു. പിന്നീട് വരുന്ന താരങ്ങള്‍ക്ക് യഥേഷ്ടം റണ്‍സ് കണ്ടെത്തുക പ്രയാസമാകും എന്ന തിരിച്ചറിവു ടീമിനുണ്ടായിരുന്നു എന്നതായിരുന്നു ഇതിനു കാരണമെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. 54 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ സൂര്യകുമാര്‍ 10 ബൗണ്ടറി മാത്രമാണ് നേടിയത്. ഒരു സിക്സ് പോലും ഇന്ന് താരം നേടിയിരുന്നില്ല.