സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍, കൈവിട്ട കളി തിരിച്ചുപിടിച്ചുവെങ്കിലും അവസാന പന്തില്‍ ജയം നേടാനാകാതെ സണ്‍റൈസേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന ഓവറില്‍ വിജയിക്കുവാന്‍ 16 റണ്‍സെന്നത് അവസാന പന്തില്‍ രണ്ട് റണ്‍സാക്കി മാറ്റിയെങ്കിലും വിജയം നേടാന്‍ സണ്‍റൈസേഴ്സിന് സാധിച്ചില്ല. രണ്ടോവറില്‍ 28 റണ്‍സെന്ന നിലയില്‍ നിന്ന് കെയിന്‍ വില്യംസണും ജഗദീഷ സുജിത്തും ചേര്‍ന്ന് ടീമിനെ ഡല്‍ഹിയുടെ സ്കോറിന് ഒപ്പമെത്തിക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ മികച്ച തുടക്കം ലഭിച്ച സണ്‍റൈസേഴ്സ് പിന്നീട് റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയും അവസാനം കെയിന്‍ വില്യംസണിന്റെ ബലത്തിലാണ് ഈ സ്കോറിലേക്ക് എത്തുന്നത്. വില്യംസണ്‍ പുറത്താകാതെ 66 റണ്‍സും സുജിത് 14 റണ്‍സും നേടി.

18 പന്തില്‍ 38 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ ഒറ്റയ്ക്ക് മത്സരം സണ്‍റൈസേഴ്സിന് സ്വന്തമാക്കിക്കൊടുക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് അവേശ് ഖാന്‍ താരത്തിന്റെ വിക്കറ്റ് നേടി സണ്‍റൈസേഴ്സിന്റെ കുതിപ്പിന് തടയിട്ടത്. പിന്നീട് വന്ന താരങ്ങളില്‍ കെയിന്‍ വില്യംസണ്‍ ഒഴികെ ആര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനാകാതെ പോയപ്പോള്‍ സണ്‍റൈസേഴ്സിന്റെ ലക്ഷ്യം രണ്ടോവറില്‍ 28 റണ്‍സായി മാറി.

Jagadishasuchith

വിജയ് ശങ്കറിനെ അവേശ് ഖാന്‍ എറിഞ്ഞ 19ാം ഓവറില്‍ നഷ്ടമായെങ്കിലും ഓവറില്‍ നിന്ന് രണ്ട് ബൗണ്ടറി നേടി സുജിത് ലക്ഷ്യം അവസാന ഓവറില്‍ 16 ആക്കി മാറ്റി.

കാഗിസോ റബാഡ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ വൈഡും പിന്നെ പന്തില്‍ ഫോറും നേടിയ കെയിന്‍ വില്യംസണിന് അടുത്ത പന്തില്‍ ബൈ മാത്രമേ നേടാനായുള്ളു. 4 പന്തില്‍ 10 റണ്‍സെന്ന നിലയില്‍ ജഗദീഷ സുജിത് സിക്സര്‍ നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്തില്‍ നാല് റണ്‍സായി. ആ ഘട്ടത്തില്‍ നിന്ന് അവസാന പന്തില്‍ രണ്ട് റണ്‍സായി ലക്ഷ്യം മാറിയെങ്കിലും ജയം നേടുവാന്‍ സാധിക്കാതെ സണ്‍റൈസേഴ്സ് മത്സരം ടൈയിലാക്കി.

അവേശ് ഖാന്‍ മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റാണ് ഡല്‍ഹിയ്ക്കായി നേടിയത്.