“അക്സർ പട്ടേൽ ഇറങ്ങും മുമ്പ് തന്നെ ഡെൽഹി ക്യാപിറ്റൽസ് തോറ്റിരുന്നു”

Newsroom

ഇന്നലെ ഡെൽഹി ക്യാപിറ്റൽസ് കളി തോറ്റപ്പോൾ ആണ് അക്സർ പട്ടേലിനെ ബാറ്റ് ചെയ്യാനെത്തിച്ചത് എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞു. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പട്ടേൽ 14 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്നു എങ്കിലും ഡെൽഹിക്ക് വിജയ ലക്ഷ്യത്തിൽ എത്താൻ ആയിരുന്നില്ല.

Picsart 23 04 30 13 24 55 905

“മധ്യനിരയിൽ ഒരു ഇടങ്കയ്യൻ താരത്തിന്റെ കുറവ് ഡെൽഹിക്ക് ഉണ്ട്. കളി തോറ്റപ്പോഴാണ് ശരിക്കും അക്സർ പട്ടേൽ വന്നത്. ഈ വർഷം ഡെൽഹി തന്ത്രപരമായി കളിക്കുന്നത് ഞാൻ കാണുന്നില്ല. സമർത്ഥരായ ഒരു ടി20 ടീമിനെ സൃഷ്ടിക്കാൻ അവർക്ക് ആകുന്നില്ല” വോൺ പറഞ്ഞു.

ഈ സീസണിൽ അവസരം കിട്ടിയപ്പോൾ എല്ലാം ബാറ്റു കൊണ്ട് തിളങ്ങിയിട്ടും അക്സറിനെ നേരത്തെ ഇറക്കാൻ ഡെൽഹി തയ്യാറാകുന്നില്ല. ഇതിന് ഏറെ വിമർശനങ്ങൾ ഡെൽഹി നേരിടുന്നുണ്ട്.