കെയിന്‍ വില്യംസണ് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത്, ശ്രീലങ്കന്‍ നായകന്‍ സ്ക്വാഡിലേക്ക്

Sports Correspondent

ശ്രീലങ്കയുടെ പരിമിത ഓവര്‍ നായകന്‍ ദസുന്‍ ഷനക ഐപിഎലിലേക്ക് എത്തുന്നു. പരിക്കേറ്റ് കെയിന്‍ വില്യംസണ് പകരം ആണ് ദസുന്‍ ഷനകയെ സ്ക്വാഡിലേക്ക് ഗുജറാത്ത് ടൈറ്റന്‍സ് എത്തിച്ചിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഉദ്ഘാടന ഐപിഎൽ 2023 മത്സരത്തിനിടെയാണ് കെയിന്‍ വില്യംസണ് പരിക്കേറ്റത്. ആദ്യമായിട്ടാണ് ഷനക ഐപിഎൽ കളിക്കാനെത്തുന്നത്.

50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് താരം ടീമിലെത്തിയിരിക്കുന്നത്.