CSK-യുടെ ബൗളിംഗിനു മുന്നിൽ വെള്ളം കുടിച്ച് KKR

Newsroom

Picsart 24 04 08 20 52 07 147
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് മികച്ച ബൗളിംഗ് കാഴ്ചവെച്ച ചെന്നൈ സൂപ്പർ കിങ്സ് (CSK) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വെറും 137-9 റണ്ണില്‍ ഒതുക്കി. മികച്ച രീതിയിൽ പന്തറിഞ്ഞ സ്പിന്നർമാരും പൈസർമാരും ഒരു പോലെ ചെന്നൈക്ക് കരുത്തായി. നാല് ഓവറിൽ 18 റൺസ് മാത്രം വാങ്ങി മൂന്ന് വിക്കറ്റ് വിഴ്ത്തിയ ജഡേജയാണ് കൂട്ടത്തിൽ ഏറ്റവും തിളങ്ങിയത്.

CSK 24 04 08 20 52 28 296

മത്സരം ആരംഭിച്ച ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ട് പുറത്തായിരുന്നു. തുഷാർ ദേശ്പാണ്ഡയുടെ പന്തിലാണ് സാൾട്ട് ഡക്കിൽ പുറത്തായത്. 27 റൺസ് എടുത്ത നരെയ്നും 24 റൺസ് എടുത്ത് അങ്ക്രിഷ് രഗുവൻഷിയും ഭേദപ്പെട്ട പവർ പ്ലേ കൊൽക്കത്തയ്ക്ക് നൽകി. എന്നാൽ അതിനു ശേഷം കൊൽക്കത്ത ഒന്നിനുപുറകെ ഒന്നായി വിക്കറ്റുകൾ കളയുകയായിരുന്നു.

3 റൺസ് എടുത്ത് വെങ്കിടേഷ് അയ്യർ, 13 റൺസ് എടുത്ത രമൺദീപ് എന്നിവർ നിരാശപ്പെടുത്തി. ഇതിനുശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യറും റിങ്കു സിംഗും ചേർന്ന് ഒരു കൂട്ടുകെട്ട് പടുത്തു എങ്കിലും ഇരുവരും ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ടു. 16 ഓവർ കഴിഞ്ഞപ്പോൾ 109 റൺസ് മാത്രമേ കൊൽക്കത്തയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

റിങ്കു സിങ് 14 പന്തിൽ നിന്ന് 9 റൺസ് മാത്രം എടുത്ത് പുറത്തായി. 10 പന്തിൽ 10 എടുത്ത് റസ്സലും പുറത്തായി. ശ്രേയസ് അയ്യർ ക്രീസിൽ തുടർന്നു എങ്കിലും സ്കോർ ഉയർത്താൻ ശ്രേയസിനും ആയില്ല. ശ്രേയസ് 32 പന്തിൽ നിന്ന് 34 റൺസ് ആണ് എടുത്തത്.

ജഡേജയും തുശാർ ദേശ്പാണ്ഡെയും ചെന്നൈക്ക് ആയി 3 വിക്കറ്റ് വീതം വീഴ്ത്തി. മുസ്തഫിസുർ റഹ്മാൻ രണ്ട് വിക്കറ്റും തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.