ആദ്യ ഫൈനല്‍ ഉറപ്പിയ്ക്കുമോ ഡല്‍ഹി, നാലാം കിരീട മോഹങ്ങളുമായി ചെന്നൈ, ടോസ് അറിയാം

Sports Correspondent

ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിലെ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ക്വാളിഫയറില്‍ ചെന്നൈ മുംബൈയോട് പരാജയമേറ്റു വാങ്ങിയപ്പോള്‍ സണ്‍റൈസേഴ്സിനെ ആവേശപ്പോരാട്ടത്തില്‍ കീഴടക്കിയാണ് ഡല്‍ഹി രണ്ടാം ക്വാളിഫയറിനു യോഗ്യത നേടിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്. മുരളി വിജയയ്ക്ക് പകരം ശര്‍ദ്ധുല്‍ താക്കൂര്‍ ടീമിലേക്ക് എത്തുമ്പോള്‍ ഡല്‍ഹി ടീമില്‍ മാറ്റമൊന്നുമില്ല.