മോഹൻ ബഗാന് സ്പെയിനിൽ നിന്ന് പുതിയ പരിശീലകൻ

- Advertisement -

മോഹൻ ബഗാനെ അടുത്ത സീസണിൽ പരിശീലിപ്പിക്കാൻ സ്പാനിഷ് കോച്ച് എത്തും. പോളണ്ടിലും സ്പെയിനിലും വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ജോസഫ് അന്റോണിയോ കിബു വികൂനയാണ് മോഹൻ ബഗാന്റെ പുതിയ പരിശീലകനായി നിയമിക്കപ്പെട്ടത്. അവസാന കുറച്ച് സീസണുകളായി നിറം മങ്ങിയ ബഗാനെ മുൻ നിരയിലേക്ക് തിരികെ കൊണ്ടു വരികയാകും വികൂനയുടെ പ്രഥമ ലക്ഷ്യം. മുൻ പരിശീലകനായ ഖാലിദ് ജമീലിൽ നിന്ന് വികൂന ഉടൻ ചുമതലയേറ്റെടുക്കും. 47കാരനായ വികൂന യുവേഫ പ്രൊ ലൈസൻസ് ഉള്ള പരിശീലകനാണ്.

പോളിഷ് ക്ലബായ വിസ്ലാ പ്ലോക്കിലായിരുന്നു അവസാന വികൂന പ്രവർത്തിച്ചത്. ലലിഗ ക്ലബായിരുന്ന ഒസാസുനയുടെ യൂത്ത് ടീമിന്റെ പരിശീലകനായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത താരങ്ങളായ റൗൾ ഗാർസിയ, ആസ്പിലികേറ്റ, നാചോ മോൺറിയൽ, ഹാവി മാർടിനസ് എന്നിവർക്കൊപ്പം ഒക്കെ വികൂന പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്ത ഫുട്ബോൾ ലീഗോട് കൂടെയാകും വികൂന ക്ലബിൽ ചുമതലയേൽക്കുക.

Advertisement