ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ചെന്നൈ നായകന് എംഎസ് ധോണി. നാല് വിജയങ്ങളുള്ള റോയല്‍ ചലഞ്ചേഴ്സ് ആണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പരാജയം അറിയാത്ത ടീം. ചെന്നൈ മൂന്ന് വിജയങ്ങളോടെ രണ്ടാം സ്ഥാനത്ത് നിലകൊള്ളുകയാണ്.
ഇരു ടീമുകളിലും രണ്ട് മാറ്റമാണുള്ളത്. ചെന്നൈ നിരയില്‍ മോയിന്‍ അലിയും ലുംഗിസാനി എന്‍ഗിഡിയും പുറത്ത് പോകുമ്പോള്‍ ബ്രാവോയും ഇമ്രാന് താഹിറും ടീമിലെത്തുന്നു. അതേ സമയം കെയിന്‍ റിച്ചാര്ഡ്സണ്, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ക്ക് പകരം ഡാനിയേല്‍ ക്രിസ്റ്റ്യനും നവ്ദീപ് സൈനിയും ആര്‍സിബി നിരയില്‍ എത്തുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Suresh Raina, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Sam Curran, Dwayne Bravo, Shardul Thakur, Deepak Chahar, Imran Tahir
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli(c), Devdutt Padikkal, Glenn Maxwell, AB de Villiers(w), Washington Sundar, Daniel Christian, Kyle Jamieson, Harshal Patel, Navdeep Saini, Mohammed Siraj, Yuzvendra Chahal