ധോണി ഇന്നിറങ്ങുമോ? ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ആശങ്കയിൽ

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് – ഡെൽഹി ക്യാപിറ്റൽസ് പോരാട്ടമാണ് നടക്കുക. അതേ സമയം ചെന്നൈയുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി കളിക്കുമോ എന്നാണ് സിഎസ്കെ ആരാധകർ ഉറ്റു നോക്കുന്നത്. കലശായ പനിയും പുറം വേദനയും അലട്ടിയ ധോണി കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല.

ധോണി ഇല്ലാതെയിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയും ചെയ്തു. ഇന്ന് ധോണി ഇറങ്ങുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പരിശീലകൻ ഇയാൻ ഫ്ലെമിംഗും നൽകിയില്ല. ടോസിന് മുൻപ് മാത്രമേ ധോണിയെക്കുറിച്ച് അറിയാൻ സാധിക്കൂ എന്നാണ് മത്സരത്തിന് മുന്നോടിയായ പ്രെസ്സ് മീറ്റിൽ പറഞ്ഞത്.