മുസ്തഫിസുറും പതിരണയും നാട്ടിലേക്ക് മടങ്ങുന്നു, CSK-യുടെ ബൗളിംഗ് പ്രതിസന്ധിയിൽ

Newsroom

ചെന്നൈ സൂപ്പർ കിംഗ്സ് (CSK) ഒരു ബൗളിംഗ് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അവരുടെ പ്രധാന ബൗളർമാരെ എല്ലാം അവർക്ക് അടുത്ത മത്സരങ്ങളിൽ നഷ്ടമായേക്കും. അവരുടെ പ്രധാന പേസേർമാരായ മുസ്തഫിസുർ, പതിരണ എന്നിവർ നാട്ടിലേക്ക് മടങ്ങുകയാണ്. മുസ്തഫിസുർ സിംബാബ്‌വെക്ക് എതിരായ സീരീസിനായാണ് പോകുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം ഇനി മടങ്ങിവരില്ല.

CSK 24 05 02 10 01 34 643

പതിരണയും ഒപ്പം മറ്റൊരു ശ്രീലങ്കൻ ബൗളർ ആയ തീക്ഷണയും വിസയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് സ്വന്തം രാജ്യത്തിലേക്ക് പോകുന്നത്. അവർ എന്ന് മടങ്ങി വരും എന്ന് ഇപ്പോൾ വ്യക്തമല്ല. ബൗക്കർ തുശാർ പാണ്ഡെ വൈറൽ പനി ബാധിച്ച് വിശ്രമത്തിലാണ്. ദീപക് ചാഹറും പരിക്കിന്റെ പിടിയിലാണ് ഇന്നലെ പരിശീലകൻ ഫ്ലെമിങിന്റെ വാക്കുകൾ എടുത്താൽ ചാഹർ ഇനി ഈ സീസണിൽ കളിക്കാൻ സാധ്യത കുറവാണ്.