കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിയുടെയും റുതുരാജ് ഗായക്വാഡിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് 12.2 ഓവറില്‍ ചെന്നൈയ്ക്ക് വേണ്ടി നേടിയത്.
42 പന്തില്‍ 64 റണ്‍സ് നേടിയ റുതുരാജിനെ വരുണ്‍ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്. റുതുരാജിന് പകരം എത്തിയ മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ 50 റണ്‍സാണ് ഫാഫിനോടൊപ്പം ഈ കൂട്ടുകെട്ട് നേടിയത്. 12 പന്തില്‍ 25 റണ്‍സ് നേടിയ മോയിന്‍ അലി സുനില്‍ നരൈന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.
ധോണി 8 പന്തില്‍ 17 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലിന്റെ മത്സരത്തിലെ ആദ്യ വിക്കറ്റായി. പാറ്റ് കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ ഫാഫ് ഡുപ്ലെസി രണ്ട് സിക്സ് നേടിയെങ്കിലും തന്റെ ശതകത്തിന് അഞ്ച് റണ്‍സ് അകലെ വരെ താരത്തിന് എത്താനായുള്ളു. ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജ അടിച്ച പന്ത് ബൗണ്ടറിയില്‍ നിതീഷ് റാണ് ഡ്രോപ് ചെയ്തപ്പോള്‍ സിക്സ് വരികയും ഓവറില്‍ 19 റണ്‍സ് പിറക്കുകയും ചെയ്തു. ഇതോടെ ചെന്നൈയുടെ സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സായി.
ഫാഫ് ഡു പ്ലെസി 60 പന്തില്‍ 95 റണ്‍സ് നേടി. കൊല്‍ക്കത്ത ബൗളര്‍മാരില്‍ 27 റണ്‍സ് മാത്രം വിട്ട് നല്‍കി തന്റെ നാലോവര്‍ സ്പെല്ലില്‍ 1 വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. 34 റണ്‍സ് വിട്ട് നല്‍കി സുനില്‍ നരൈന്‍ ഒരു വിക്കറ്റ് നേടി.