തോറ്റാൽ പ്ലേ ഓഫ് മറക്കാം!!! രാജസ്ഥാനും കൊൽക്കത്തയ്ക്കും ഇന്ന് നിര്‍ണ്ണായക മത്സരം

Sports Correspondent

ഇന്ന് ഐപിഎലില്‍ സഞ്ജുവിന്റെ രാജസ്ഥാനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പോള്‍ മത്സരഫലം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകം. ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തുവാന്‍ ഇരു ടീമുകള്‍ക്കും ആകുമ്പോള്‍ തോൽക്കുന്ന പക്ഷം പ്ലേ ഓഫ് മറക്കുക തന്നെ ചെയ്യാം ഇരു ടീമുകള്‍ക്ക്. പിന്നീട് കണക്കിലെ കളികള്‍ പ്രകാരം നേരിയ സാധ്യത ടീമുകള്‍ക്കുണ്ടെങ്കിലും അത് മറ്റ് മത്സരങ്ങളുടെ ഫലം ആശ്രയിച്ച് മാത്രമായിരിക്കും. വിജയം പോലും പ്ലേ ഓഫ് ഉറപ്പാക്കുന്നില്ലെന്നത് പരിഗണിക്കുമ്പോള്‍ പരാജയം ടീമുകളുടെ മുന്നിൽ വാതിൽക്കൊട്ടി അടയ്ക്കപ്പെടുമന്ന് ഉറപ്പ്.

16 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സും 15 പോയിന്റ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് പ്ലേ ഓഫിന് ഏറ്റവും അധികം സാധ്യതയുള്ള ടീമുകള്‍. 12 പോയിന്റുള്ള മുംബൈയ്ക്ക് മൂന്നാം സ്ഥാനമുണ്ടെങ്കിലും ഇന്നത്തെ വിജയികള്‍ മുംബൈയെ പിന്തള്ളി മുന്നാം സ്ഥാനത്തേക്ക് ഉയരും.

നിലവിൽ രാജസ്ഥാനും കൊൽക്കത്തയ്ക്കും ഒപ്പം പഞ്ചാബും ബാംഗ്ലൂരും പത്ത് പോയിന്റുമായി പോയിന്റ് പട്ടികയിൽ മല്ലിടുയാണ്. ഇവര്‍ക്കൊപ്പം 11 പോയിന്റുമായി ലക്നൗവും ഉണ്ട്. 8 പോയിന്റ് വീതമുള്ള സൺറൈസേഴ്സിനും ഡൽഹിയ്ക്കും വരെ പ്ലേ ഓഫിന് വിദൂര സാധ്യതയുണ്ടെന്നതിനാൽ തന്നെ വരും ദിവസങ്ങളിൽ പ്ലേ ഓഫ് പോരാട്ടം കൂടുതൽ കടുക്കുമെന്ന് വേണം ഇപ്പോള്‍ വിലയിരുത്തേണ്ടത്.