സ്പിന്‍ മികവില്‍ ആദ്യ ജയം ചെന്നൈയ്ക്ക് – പ്രവചനവുമായി ബ്രെറ്റ് ലീ

Sports Correspondent

ഐപിഎല്‍ 2020ന്റെ ആദ്യ മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും നേരിടുമ്പോള്‍ ആദ്യ ജയം സ്വന്തമാക്കുക ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീ. മുംബൈയെക്കാള്‍ മികച്ച സ്പിന്‍ നിര ചെന്നൈയുടെ പക്കലുള്ളതാണ് തന്നെ ഇത്തരത്തില്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

മിച്ചല്‍ സാന്റനര്‍, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, പിയൂഷ് ചൗള എന്നിവരാണ് ചെന്നൈയിലെ പ്രധാന സ്പിന്നര്‍മാര്‍. ഹര്‍ഭജന്‍ സിംഗ് നാട്ടിലേക്ക് ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയെങ്കിലും ഇപ്പോളും ചെന്നൈയുടെ സ്പിന്‍ നിര കരുത്തുറ്റത് തന്നെയാണ്. അതിനാല്‍ തന്നെ ഇത്രയും വൈവിധ്യമാര്‍ന്ന സ്പിന്‍ ബൗളിംഗ് നിരയായ ചെന്നൈയ്ക്ക് തന്നെയാണ് താന്‍ മുന്‍തൂക്കം കാണുന്നതെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.