ലേലം തുടര്‍ന്ന് നടത്തുക ചാരു ശര്‍മ്മ, എഡ്മീഡസ് സുഖം പ്രാപിച്ച് വരുന്നു

Sports Correspondent

ഐപിഎൽ ലേലത്തിനിടെ ബോധരഹിതനായ ഹ്യു എഡ്മീഡസ് സുഖം പ്രാപിച്ച് വരുന്നു. 3.30ന് പുനരാരംഭിക്കുന്ന ഐപിഎൽ മെഗാ ലേലത്തിന്റെ ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക ചാരു ശര്‍മ്മയായിരിക്കും.

ശ്രീലങ്കന്‍ താരം വനിന്‍ഡു ഹസരംഗയുടെ ലേലം പുരോഗമിക്കുമ്പോളാണ് ഹ്യു ബോധരഹിതനായത്. ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് ഹ്യു ബോധരഹിതനാകുവാന്‍ കാരണം എന്നാണ് അറിയുന്നത്. അദ്ദേഹം മൈക്ക് സ്റ്റാന്‍ഡിലേക്ക് മറിഞ്ഞ് അത് അദ്ദേഹത്തിന്റെ തലയിലൂടെ മറിയുകയായിരുന്നു.