താന്‍ എന്ത് കൊണ്ട് ലോക ഒന്നാം നമ്പറെന്ന് തെളിയിച്ച് ജസ്പ്രീത് ബുംറ

Sports Correspondent

ആദ്യ മത്സരത്തില്‍ ഋഷഭ് പന്തിന്റെ ഡല്‍ഹിയ്ക്കെതിരെ പന്തെറിയുവാന്‍ ബുദ്ധിമുട്ടിയ ജസ്പ്രീത് ബുംറ താന്‍ എന്ത് കൊണ്ട് ലോകത്തിലെ ഒന്നാം നമ്പര്‍ താരമെന്ന് തെളിയിച്ച് ജസ്പ്രീത് ബുംറ. മത്സരത്തിന്റെ 19ാം ഓവറില്‍ എബി ഡി വില്ലിയേഴ്സും കോളിന്‍ ഡി ഗ്രാന്‍ഡോമും ക്രീസില്‍ നില്‍ക്കെ 22 റണ്‍സ് 12 പന്തില്‍ നേടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ബുംറയെയാണ് പന്ത് ഏല്പിക്കുവാന്‍ രോഹിത് ശര്‍മ്മ തീരുമാനിച്ചത്.

ഓവറില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കിയ ബുംറ വെറും അഞ്ച് റണ്‍സാണ് ഓവറില്‍ വിട്ട് നല്‍കിയത്. അതിനു മുമ്പ് വിരാട് കോഹ‍്‍ലിയെയും ഷിമ്രണ്‍ ഹെറ്റ്മ്യറെയും പുറത്താക്കുവാന്‍ മുംബൈയുടെ വീര നായകനു സാധിച്ചിരുന്നു. തന്റെ നാലോവറില്‍ വെറും 20 റണ്‍സ് വഴങ്ങിയാണ് ബുംറ 3 വിക്കറ്റ് വീഴ്ത്തിയത്. പ്രകടനത്തിന്റെ ബലത്തില്‍ മത്സരത്തിലെ താരമായും ബുംറയെ തിരഞ്ഞെടുത്തു.