ജസ്പീത് ബുമ്ര ആയിരുന്നു ഇന്ന് രണ്ട് മത്സരത്തിൽ രണ്ടു ടീമുകൾ തമ്മിലുള്ള വ്യത്യാസം എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ്. ബുമ്ര ഇന്ന് അഞ്ചു വിക്കറ്റ് വീഴ്ത്തു ആർ സി ബിയെ വലിയ സ്കോറിൽ എത്തുന്നതിൽ നിന്ന് തടഞ്ഞിരുന്നു. 4 ഓവറിൽ 21 റൺസ് മാത്രം ആണ് ബുമ്ര വഴങ്ങിയത്.
ബുമ്ര പന്തുമായി വരുമ്പോൾ എല്ലാം ജസ്പ്രീത് ബുംറയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണം എന്നും അവനെ സമ്മർദ്ദത്തിലാക്കണമെന്നും നമ്മൾ കരുതും എന്നാൽ അദ്ദേഹത്തിന് വളരെയധികം വ്യത്യസ്ത ഒരോ ബൗളിലും പുലർത്താനുള്ള കഴിവുണ്ട്, ഏതു സമ്മർദ്ദത്തിലും നന്നായി ബൗൾ ചെയ്യുന്നു. ഫാഫ് പറഞ്ഞു.
“ഒരേ ആക്ഷനിലാണ് അദ്ദേഹം പന്തെറിയുന്നത്, എന്നിട്ടും ഒരുപാട് വ്യത്യസ്ത പുലർത്താൻ അദ്ദേഹത്തിനാകുന്നു. ലസിത് മലിംഗ ആയിരുന്നു ടി20യിൽ എക്കാലത്തെയും മികച്ച ബൗളർ ഇപ്പോൾ ബുമ്ര അവിടേക്കാണ് വരുന്നത്. മലിംഗയുടെ കീഴിയിൽ അദ്ദേഹം കൂടുതൽ മെച്ചപ്പെട്ടതായി ഞാൻ കരുതുന്നു.” ഡു പ്ലസിസ് പറഞ്ഞു.
“ബുമ്ര ഞങ്ങളുടെ ടീമിൻ്റെ ഭാഗമായിരുന്നെങ്കിൽ ഞങ്ങൾ സന്തോഷിച്ചേനെ” ഡുപ്ലസിസ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.