മുംബൈ ഇന്ത്യൻസ് കോറ്റ്സിയെയും ലാൻസ് മോറിസിനെയും സ്വന്തമാക്കാൻ ശ്രമിക്കും എന്ന് ബ്രാഡ് ഹോഗ്

Newsroom

Picsart 23 12 18 21 02 01 260

ഡിസംബർ 19 ചൊവ്വാഴ്ച ദുബായിലെ കൊക്കകോള അരീനയിൽ നടക്കുന്ന ഐപിഎൽ 2024 ലേലത്തിൽ ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോറ്റ്‌സിയെയും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ലാൻസ് മോറിസിനെയും ആകും മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുന്നത് എന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്.

കോറ്റ്സി 23 12 18 21 01 47 231

തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച ഹോഗ്, മുംബൈ ഇന്ത്യൻസിന് ഒരു ഫാസ്റ്റ് ബൗളറെ ആവശ്യമാണെന്നും കോറ്റ്‌സിയെയും മോറിസിനെയും ലക്ഷ്യമിടുന്നത് ആകും നല്ലത് എന്നും പറഞ്ഞു. അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിൽ കോറ്റ്‌സി മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. ടൂർണമെന്റിൽ 22 വിക്കറ്റുകൾ താരം വീഴ്ത്തി.

“അവർക്ക് ഒരു ഫാസ്റ്റ് ബൗളറെ വേണം, ഹാർദിക് പാണ്ഡ്യയിലൂടെ ഒരു ഇന്ത്യൻ ഓൾറൗണ്ടറെ അവർക്ക് കിട്ടി ബുംറയെയും ബെഹ്‌റൻഡോർഫിനെയും ഒപ്പം അവർക്ക് ഇപ്പോഴും ഒരാളെ ആവശ്യമുണ്ട്. അവർ കോറ്റ്‌സിയെ തിരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നു, അവർ അവനെ സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു. കോറ്റ്‌സി ഇല്ലെങ്കിൽ, അവർ ലാൻസ് മോറിസിന്റെ അടുത്തേക്ക് പോകും. കോറ്റ്‌സിയെയും മോറിസിനെയും മുംബൈ ഇന്ത്യൻസിന് ലഭിക്കുകയാണെങ്കിൽ, അവർ കിരീടത്തിന് വെല്ലുവിളി ഉയർത്തുന്ന ടീമാകും ”ഹോഗ് പറഞ്ഞു.