പരിക്ക് കാരണം ഇംഗ്ലണ്ടിനായി അടുത്ത മത്സരങ്ങൾ കളിക്കാൻ ആകില്ല എങ്കിലും ഇംഗ്ലീഷ് ക്യാപ്റ്റൻ ഓയിൻ മോർഗനും ബാറ്റ്സ്മാൻ സാം ബില്ലിങ്ങ്സും ഇന്ത്യ വിടില്ല. ഇരുവരും ഇംഗ്ലണ്ടിന്റെ ബയോ ബബിളിൽ തുടരും എന്ന് ഇംഗ്ലണ്ട് ടീം അറിയിച്ചു. ഈ പരമ്പര കഴിഞ്ഞാൽ ഇരു താരങ്ങളും മറ്റു താരങ്ങൾക്ക് ഒപ്പം ഐ പി എൽ ബബിളിലേക്ക് മാറും, ഇംഗ്ലണ്ടിലേക്ക് മടങ്ങി പോയാൽ ക്വാറന്റൈൻ വേണ്ടിവരും എന്നതാണ് ബയോ ബബിളിൽ ഇരുവരും തുടരാൻ ഉള്ള കാരണം. ബബിളിൽ നിന്ന് ബബിളിലേക്ക് മാറുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. മോർഗൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവും, ബില്ലിംഗ്സ് ഡൽഹി ക്യാപ്പിറ്റൽസ് താരവുമാണ്. ആദ്യ ഏകദിനത്തിനിടയിൽ ആയിരുന്നു ഇരു താരങ്ങൾക്കും പരിക്കേറ്റത്.