ബാറ്റിംഗ് ഓര്‍ഡറിനെ നിശ്ചയിക്കുക മത്സര സാഹചര്യം – കീറണ്‍ പൊള്ളാര്‍ഡ്

Sports Correspondent

ഒരു മത്സരത്തിന്റെ സാഹചര്യം ആണ് മുംബൈയുടെ ബാറ്റിംഗ് ഓര്‍ഡറിനെ നിശ്ചയിക്കുക എന്ന് പറഞ്ഞ് കീറണ്‍ പൊള്ളാര്‍ഡ്. ഇന്നലെ സണ്‍റൈസേഴ്സിനെതിരെ കഷ്ടപ്പെടുകയായിരുന്നു മുംബൈ ബാറ്റിംഗിനെ രക്ഷിച്ച് 150 റണ്‍സിലേക്ക് എത്തിച്ചത് അവസാന ഓവറില്‍ പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് ആയിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സാണ് മുംബൈ നേടിയത്. 22 പന്തില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ 35 റണ്‍സുമായി പുറത്താകാതെ നിന്ന പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് ആണ് മുംബൈയുടെ സ്കോറിന് മാന്യത പകര്‍ന്നത്. തന്റെ ബാറ്റിംഗിന്റെ മികവില്‍ പൊള്ളാര്‍ഡാണ് കളിയിലെ താരം ആയി തിരഞ്ഞെടുക്കപ്പെട്ടത്.