പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷനിലെ പിച്ചിൽ ഇന്നലെ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പവര്‍പ്ലേയിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പവര്‍പ്ലേയ്ക്ക് ശേഷം ബാറ്റിംഗ് അനായാസമായി എന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ശ്രേയസ്സ് അയ്യര്‍ അഭിപ്രായപ്പെട്ടത്.
ഇരു ഇന്നിംഗ്സുകളിലെ പവര്‍പ്ലേയിലും പിച്ച് സമാനമായിരുന്നുവെന്നും അതിന് ശേഷം ബാറ്റിംഗ് വളരെ അധികം എളുപ്പമായി എന്നും അയ്യര്‍ പറഞ്ഞു. ഇന്നലെ മുംബൈ 11 ഓവറിൽ 55 റൺസ് മാത്രം നേടിയ ശേഷം സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കീറൺ പൊള്ളാര്‍ഡ് എന്നിവരുടെ മികവിൽ 161 റൺസിലേക്ക് എത്തിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയെ പാറ്റ് കമ്മിന്‍സിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് 16 ഓവറിൽ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
10 ഓവറിൽ കൊല്‍ക്കത്ത 67 റൺസാണ് നേടിയത്.