ബരിന്ദർ പഞ്ചാബിലേക്ക്, ദീപക് ചഹാർ ചെന്നൈയിലേക്ക്

Roshan

ഇടതു കയ്യൻ ബരിന്ദർ സരണേ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന ബരീന്ദറിനെ ചെന്നൈ ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്നു രണ്ടു കോടി ഇരുപത് ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.

വലതു കയ്യൻ മീഡിയം പേസർ ദീപക് ചഹാറിനെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. 80ലക്ഷം രൂപ മുടക്കിയാണ് ചെന്നൈ ദീപക്കിനെ സ്വന്തമാക്കിയത്. ദീപക്കിന് വേണ്ടി പഞ്ചാബ് ഡൽഹി ടീമുകൾ രംഗത്തുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial