വന്‍ തകര്‍ച്ച നേരിട്ട ലക്നൗ ബാറ്റിംഗിനെ കൈപിടിച്ചുയര്‍ത്ത് ആയുഷ് ബദോനിയുടെ ഫിഫ്റ്റി. നിക്കോളസ് പൂരനുമായി ആറാം വിക്കറ്റിൽ നിര്‍ണ്ണായക കൂട്ടുകെട്ട് താരം പുറത്തെടുത്തപ്പോള്‍ 10 ഓവറിനുള്ളിൽ അഞ്ച് വിക്കറ്റ് നഷ്ടമായ ലക്നൗവിനെ 19.2 ഓവറിൽ 125/7 എന്ന സ്കോറിലേക്ക് ആയുഷ് ബദോനി എത്തിയ്ക്കുകയായിരുന്നു. 14 ഓവറിൽ 62 റൺസ് നേടിയ ലക്നൗ അവസാന അഞ്ചോവറിൽ 65 റൺസോളം ആണ് നേടിയത്. മത്സരം അവസാന ഓവറിൽ പുരോഗമിക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.
ഒരേ ഓവറിൽ മനന്‍ വോറയെയും ക്രുണാൽ പാണ്ഡ്യയയെും മഹീഷ് തീക്ഷണ പുറത്താക്കിയപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ലക്നൗവിന് 3 വിക്കറ്റുകള്‍ നഷ്ടമായി. രവീന്ദ്ര ജഡേജ മാര്‍ക്കസ് സ്റ്റോയിനിസിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ ടീമിന് നാലാം വിക്കറ്റും നഷ്ടമായി. ഓപ്പണറായി എത്തിയ കരൺ ശര്‍മ്മയും പുറത്തായപ്പോള്‍ 9.4 ഓവറിൽ 44/5 എന്ന നിലയിലായിരുന്നു ലക്നൗ
ആറാം വിക്കറ്റിൽ ആയുഷ് ബദോനിയും നിക്കോളസ് പൂരനും ചേര്‍ന്ന് നേടിയ ** റൺസാണ് വലിയ തകര്‍ച്ചയിൽ നിന്ന് ലക്നൗവിനെ കരകയറ്റിയത്. രണ്ടാം ടൈംഔട്ടിന് ശേഷം ഇരുവരും സ്കോറിംഗ് വേഗത കൂട്ടിയപ്പോള്‍ 17 ഓവറിൽ ലക്നൗ 98/5 എന്ന നിലയിലേക്ക് എത്തി.
ഇരുവരും ചേര്‍ന്ന ലക്നൗ സ്കോര്‍ 100 കടത്തിയെങ്കിലും മതീഷ പതിരാന 20 റൺസ് നേടിയ പൂരനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു. 59 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.
പൂരന്‍ പുറത്തായ ശേഷവും തന്റെ മികവാര്‍ന്ന പ്രകടനം പുറത്തെടുത്ത ആയുഷ് ബദോനി 30 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കുകയായിരുന്നു. 19ാം ഓവറിൽ ദീപക് ചഹാറിനെ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 20 റൺസിന് താരം പായിച്ചപ്പോള്‍ ലക്നൗ പൊരുതാവുന്ന സ്കോറിലേക്ക് എത്തി.
അവസാന ഓവറിൽ മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ ബദോനി 59 റൺസ് നേടി നിൽക്കുകയായിരുന്നു.