ഐ പി എൽ ലേലത്തിന് മുമ്പ് 6 താരങ്ങളെ നിലനിർത്താൻ ആകും

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐ പി എൽ) പുതിയ സീസണിൽ ഓക്ഷൻ നടക്കുന്നതിന് മുന്നോടിയായി ടീം ഉടമകളും ബി സി സി ഐയുമായി ചർച്ചകൾ നടക്കുകയാണ്‌., വരാനിരിക്കുന്ന വലിയ ലേലത്തിന് മുന്നോടിയായി 5 മുതൽ 6 വരെ കളിക്കാരെ നിലനിർത്താനുള്ള അവസരം ഫ്രാഞ്ചൈസികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Picsart 24 05 27 11 16 14 223

ഒരു അധിക സ്ലോട്ടിലൂടെ അൺക്യാപ്ഡ് കളിക്കാരെ നിലനിർത്താനും ടീമുകൾക്ക് ആകും. ഇങ്ങനെ ലഭിച്ചാൽ ടീമുകൾക്ക് അവരുടെ പ്രധാന താരങ്ങളെ ടീമിനൊപ്പം നിലനിർത്താൻ ആകും. നേരത്തെ മൂന്ന് താരങ്ങളെ നിലനിർത്താൻ മാത്രമെ പറ്റുമായിരുന്നുള്ളൂ.

ഓരോ ടീമിനും ഒരു റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് ഉപയോഗിക്കാനും ടീമുകൾക്ക് അനുമതിയുണ്ടാകും. ഓരോ അഞ്ച് വർഷത്തിലും ഒരു മെഗാ ലേലം നടത്താനും ചർച്ചയിൽ തീരുമാനം ആകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.