ഐ പി എൽ ലേലം കേരളത്തിൽ വെച്ച് നടക്കും

Newsroom

അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ( ഐ പി എൽ ) ലേലം കൊച്ചിയിൽ വെച്ച് നടക്കും. ഡിസംബർ 23 ന് കൊച്ചിയിൽ വെച്ചാകും ലേലം നടക്കുക. ആരൊക്കെ ലേലലത്തിന്റെ ഭാഗമാകും എന്ന് നവംബർ 15നേക്ക് തീരുമാനമാകും. താരങ്ങളെ റിലീസ് ചെയ്യാനുള്ള അവസാന തീയതി നവംബർ 15നാണ്.

20221109 163316

ഓരോ ടീമിനും ഇത്തവണത്തെ ലേലത്തിന് 5 കോടി അധികം ബഡ്ജറ്റ് ലഭിക്കും. ഒരു ഫ്രാഞ്ചൈസിയുടെ മൊത്തം ബജറ്റ് 90 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്താൻ ബി സി സ ഐ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ ലേലത്തിന് ശേഷം, പഞ്ചാബ് കിംഗ്‌സിന് 3.45 കോടി രൂപ, ചെന്നൈ സൂപ്പർ കിംഗ്‌സിന് 2.95 കോടിയും, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 1.55 കോടിയും, രാജസ്ഥാൻ റോയൽസിന് 0.95 കോടിയും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 0.45 കോടിയും ബാക്കിയുണ്ട്. ലക്‌നൗ സൂപ്പർ ജയന്റ്‌സിന് ഒറ്റ തുക ബാക്കിയില്ല.