അശുതോഷിനെ പ്രശംസിച്ച് സഹീർ ഖാൻ, ബുമ്രയെ സ്വീപ്പ് ചെയ്ത് 6 അടിച്ചത് അത്ഭുതകരം

Newsroom

ഇന്നലെ ജസ്പ്രീത് ബുമ്രയെ അശുതോഷ് ശർമ്മ സ്വീപ്പ് ചെയ്ത് സിക്സ് അടിച്ചത് അവിശ്വസനീയം ആണെന്ന് സഹീർ ഖാൻ. ഇന്നലെ 28 പന്തിൽ 61 റൺസ് നേടിയ അശുതോഷ് 7 സിക്സുകൾ ആകെ അടിച്ചിരുന്നു. അതിൽ ഒരു സിക്സ് ബുമ്രയുടെ യോർക്കർ സ്വീപ്പ് ചെയ്തു കൊണ്ടായിരുന്നു.

ബുമ്ര 24 04 19 11 51 51 392

“ഇന്ന് രാത്രി അശുതോഷ് മികച്ച ടച്ചിൽ ആയിരുന്നു. ബുംറയെ അടിച്ച ആ ഷോട്ട് മനോഹരമായിരുന്നു‌. നമ്മൾ കണ്ടിട്ടുള്ള ആർക്കും ബുംറയ്‌ക്കെതിരെ ഒരു യോർക്കറിൽ സ്വീപ്പ് ഷോട്ട് കളിക്കാൻ കഴിയില്ല. എന്നിട്ടും അശുതോഷ് അത് ചെയ്തു.” സഹീർ പറഞ്ഞു

അശുതോഷ് ഈ സീസണിൽ 4 മത്സരങ്ങളിൽ നിന്ന് 205.26 സ്‌ട്രൈക്ക് റേറ്റിൽ 156 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. അശുതോഷും ശശാങ്കും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ചും സഹീർ ഖാൻ സംസാരിച്ചു.

“ഈ മത്സരത്തിൽ തിരിച്ചുവരാൻ പഞ്ചാബിന് ആകും എന്ന് ആരും കരുതിയിട്ടുണ്ടാകില്ല. എന്നാൽ അശുതോഷും ശശാങ്കും, അവിശ്വസനീയമായ രീതിയിൽ ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.” സഹീർ പറഞ്ഞു.

“പഞ്ചാബിനായി ഒരു തവണ രണ്ട് പോയിൻ്റ് ഇവർ നേടിയിരുന്നു. അന്ന് ശശാങ്ക് ഹീറോ ആയിരുന്നു,” സഹീർ പറഞ്ഞു.