വരാനിരിക്കുന്ന ഐപിഎൽ 2024 ലേലത്തിൽ ഏറ്റവും വലിയ ലേല തുക ലഭിക്കാൻ പോകുന്ന താരങ്ങൾ ന്യൂസിലൻഡിന്റെ രച്ചിൻ രവീന്ദ്രയും ദക്ഷിണാഫ്രിക്കയുടെ ജെറാൾഡ് കൊറ്റ്‌സിയുമായിരിക്കും എന്ന് ആർ അശ്വിൻ.
ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇരുവരും ഗംഭീര പ്രകടനം നടത്തിയിരുന്നു. 23 കാരനായ രചിൻ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 578 റൺസ് ലോകകപ്പിൽ നേടി, കൂടാതെ ടൂർണമെന്റിൽ 5 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.
കോറ്റ്‌സി ആകട്ടെ ദക്ഷിണാഫ്രിക്കയ്ക്ക് ആയി ഈ ലോകകപ്പിൽ 8 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളും വീഴ്ത്തി.
“578 റൺസ് ശരാശരി, ബൗൾ ചെയ്യുന്നു. ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ കഴിയും. രചിൻ ധാരാളം ടി20 ക്രിക്കറ്റും കളിച്ചിട്ടുണ്ട്, മികച്ച ഭാവി ഉള്ള താരമാണ്, ഒരുപാട് പേർ അദ്ദേഹത്തിനായി രംഗത്ത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം,” അശ്വിൻ രചിനെ കുറിച്ച് പറഞ്ഞു.
“ഇന്നത്തെ പ്ലെയർ വാച്ചിലെ എന്റെ രണ്ടാമത്തെ കളിക്കാരൻ ജെറാൾഡ് കോറ്റ്‌സിയാണ്. അവൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു ഫാസ്റ്റ് ബൗളറാണ്. ഈ ലേലത്തിൽ നല്ല തുകയ്ക്ക് കോറ്റ്സി പോയേക്കാമെന്നും ഞാൻ കരുതുന്നു. ജെറാൾഡ് കോട്‌സിയും രച്ചിൻ രവീന്ദ്രയുമാണ് എന്റെ രണ്ട് മുൻനിര കളിക്കാർ, ഞാൻ ഒരു ഐപിഎൽ സ്കൗട്ടാണെങ്കിൽ ഞാൻ ഇവരെ ശ്രദ്ധിക്കും,” അശ്വിൻ പറഞ്ഞു.