2013 ഐപിഎലില്‍ സ്പോട്ട് ഫിക്സിംഗ് നടത്തിയെന്ന് ആരോപിച്ച് ബിസിസിഐ വിലക്കിയ അങ്കിത് ചവാന്‍ ബിസിസിഐയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. താരത്തിനൊപ്പം അന്ന് ശ്രീശാന്തും അജിത് ചന്ദേലയെയും ബിസിസിഐ വിലക്കിയിരുന്നു. ശ്രീശാന്ത് പിന്നീട് ലൈഫ് ബാനിനെതിരെ സുപ്രീം കോടതിയില്‍ കേസിന് പോകുയും അത് ഏഴ് വര്‍ഷമായി കുറച്ച് കൊണ്ടു വരികയും ചെയ്തു.
2015ല്‍ തെളിവില്ലാത്തതിനാല്‍ ഡല്‍ഹി ഹൈകോടതി മൂവരെയും വെറുതേ വിട്ടിരുന്നു. എന്നാല്‍ ബിസിസിഐ തങ്ങളുടെ തീരുമാനം കടുപ്പിച്ച് തന്നെ നില്‍ക്കുകയാണ്. 2015ല്‍ ചവാന്‍ സമാനമായ ആവശ്യവുമായി എംസിഎയെ സമീപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് മുംബൈ താരമായ ചവാന്‍ തന്റെ അസോസ്സിയേഷനോട് സഹായവുമായി ചെല്ലുന്നത്.
2011 മുതല്‍ 2013 വരെ മൂന്ന് സീസണുകളിലായി മുംബൈ ഇന്ത്യന്‍സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്.