ബെല്ലിങ്ഹാം ഡോർട്മുണ്ടിലേക്ക് തന്നെ, 17കാരനായി 23മില്യൺ ചിലവഴിച്ച് ഡോർട്മുണ്ട്

- Advertisement -

ബർമിങ്ഹാം സിറ്റിയുടെ യുവതാരമായ ജൂഡ് ബെല്ലിങ്ഹാമിനെ ഡോർട്മുണ്ട് തന്നെ സൈൻ ചെയ്യും. താരവും ഡോർട്മുണ്ടുമായി കരാർ ധാരണയിൽ എത്തി. 16കാരനായ താരത്തെ ഫസ്റ്റ് ടീമിൽ തന്നെ കളിപ്പിക്കും എന്ന് ഡോർട്മുണ്ട് ഉറപ്പ് നൽകി. ബർമിങ്ഹാമിൽ നിന്ന് 23 മില്യൺ യൂറോയ്ക്കാണ് താരം ജർമ്മനിയിൽ എത്തുന്നത്. താരത്തിന്റെ മെഡിക്കൽ ഉടൻ പൂർത്തിയാക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡും നേരത്തെ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ബെല്ലിങ്ഹാം ഡോർട്മുണ്ടിനെ തിരഞ്ഞെടുക്കുകയായിരുന്നു. സാഞ്ചോയെ പോലെ ബെല്ലിങ്ഹാമിനെയും വളർത്തി വലിയ താരമാക്കി മാറ്റാൻ ആകുമെന്ന് ഡോർട്മുണ്ട് വിശ്വസിക്കുന്നു‌. മധ്യനിര താരമായ ബെല്ലിങ്ഹാമിന് വലിയ ഭാവി തന്നെയാണ് ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നത്.

Advertisement