കലിപ്പായി ക്യാപ്റ്റൻ കൂൾ, പിന്നീട് വീണത് നിർണ്ണായകമായ വിക്കറ്റ്

Jyotish

ക്രിക്കറ്റ് ലോകത്തെ ക്യാപ്റ്റൻ കൂളായി അറിയപ്പെടുന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈസ് സൂപ്പർ കിങ്സിന്റെ നായകനുമായ മഹേദ്ര സിങ് ധോണിയാണ്. എന്നാൽ ഇന്നലെ നടന്ന കിങ്‌സ് ഇലവൻ പഞ്ചാബ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിനിടെ ക്യാപ്റ്റൻ കൂൾ കലിപ്പിലായി. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നിർണായകമായ ഓവറിൽ ആദ്യ രണ്ടു പന്തുകളിൽ ദീപക് ചഹാർ തുടർച്ചയായ രണ്ടു ബീമറുകൾ എറിഞ്ഞതാണ് ധോണിയെ ദേഷ്യം പിടിപ്പിച്ചത്.

എന്നാൽ സ്വന്തം ശൈലിയിൽ നിർണായകമായ നിമിഷങ്ങൾ കൈകാര്യം ചെയ്ത ധോണി ചഹാറിനു വേണ്ട ഉപദേശങ്ങൾ നൽകി. തന്റെ കയ്യിൽ നിന്നും പന്ത് വഴുതിയതാണ് രണ്ടു പന്തുകൾ ബീമർ ആയതെന്നു താരം സൂചിപ്പിച്ചു. അപകടകരമല്ലാത്ത ബീമറുകൾ ആയതിനാൽ ചഹാറിനു പിന്നീട് പന്തെറിയാനുള്ള അവസരം ലഭിക്കുകയും കിങ്‌സ് ഇലവനെ സുപ്രധാനമായ മില്ലറിന്റെ വിക്കറ്റ് നേടുകയും ചെയ്തു.