കൊല്‍ക്കത്ത ആന്‍ഡ്രേ റസ്സലിനെ ഇറക്കുന്ന ബാറ്റിംഗ് ഓര്‍ഡറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോളും താരത്തിന് ഏറ്റവും അനുയോജ്യമായ സമയം മൂന്നു മുതല്‍ നാലോവര്‍ വരെ ബാക്കിയുള്ളപ്പോളാണെന്ന് പറഞ്ഞ് ടീമിന്റെ ചീഫ് മെന്റര്‍ ഡേവിഡ് ഹസ്സി.
ആന്‍ഡ്രേ റസ്സലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഡേവിഡ് ഹസ്സി ഈ മറുപടി നല്‍കിയത്. റസ്സലിന് 15 പന്തില്‍ 30-40 റണ്‍സ് നേടുകയെന്ന ദൗത്യമാണ് ഏറ്റവും അനുയോജ്യമെന്നാണ് ടീമിപ്പോള്‍ കരുതുന്നതെന്നും ആവശ്യമെങ്കില്‍ താരത്തെ മൂന്നാം നമ്പറില്‍ ഇറക്കി, ടീമിനെ 200 റണ്‍സിലേക്ക് എത്തിക്കുവാനും ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്നലെ അത്തരമൊരു സാഹചര്യം ആയിരുന്നില്ലെന്നും ഡേവിഡ് ഹസ്സി വ്യക്തമാക്കി.