ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ ബാറ്റ്സ്മാൻ അമ്പാടി റായ്ഡുവിന് പൊട്ടലുകൾ ഇല്ല. താരത്തിന്റെ സ്കാനിംഗ് റിപ്പോർട്ട് കിട്ടിയതായും കയ്യിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല എന്നും സി എസ് കെ അറിയിച്ചു. ഇന്നലെ മിൽനെയുടെ ഓവറിനിടയിൽ പന്ത് കയ്യിൽ കൊണ്ട റായ്ഡു പിന്നീട് ബാറ്റു ചെയ്തിരുന്നില്ല. താരം ആർ സി ബിക്ക് എതിരായ അടുത്ത മത്സരത്തിൽ കളിക്കും. ഇന്നലെ ബൗക്ക് ചെയ്യുന്നതിനിടെ മുടന്തുന്നുണ്ടായിരുന്ന ചാഹറിന്റെ പരിക്കും സാരമുള്ളതല്ല എന്ന് ക്ലബ് പറഞ്ഞു.