അൽസാരി ജോസഫിന് 2.40 കോടി

Newsroom

വെസ്റ്റിൻഡീസ് താരം അൽസാരി ജോസഫിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 2.40 കോടിക്ക് ആണ് താരം ഗുജറാത്തിൽ എത്തിയത്. ഐ പി എല്ലിൽ ആകെ 3 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ആറ് വിക്കറ്റ് നേടിയിരുന്നു. ആകെ 38 ടി20 മത്സരങ്ങൾ കളിച്ച താരം 41 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 75 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച് ആണ് ഗുജറാത്ത് ടൈറ്റൻസ് താരത്തെ സ്വന്തമാക്കിയത്.