ഐപിഎൽ 2025 മെഗാ ലേലത്തിൽ എട്ട് കോടിയുടെ നേട്ടവുമായി മുന്‍ ആര്‍സിബി താരം ആകാശ് ദീപ്. 1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ആദ്യം രംഗത്തെത്തിയത് ചെന്നൈ ആയിരുന്നു. ഉടന്‍ തന്നെ ലക്നൗവും ലേല യുദ്ധത്തിനായി ഇറങ്ങി.

ഒരു ഘട്ടത്തിൽ ചെന്നൈ പിന്മാറിയപ്പോള് പഞ്ചാബ് താരത്തിനായി രംഗത്തെത്തി. എന്നാൽ പഞ്ചാബിന്റെ വെല്ലുവിളി മറികടന്ന് ലക്നൗ 8 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി.






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

