കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അജിങ്ക്യ രഹാനെയെ ക്യാപ്റ്റൻ ആക്കും

Newsroom

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രഹാനെയെ അടുത്ത ക്യാപ്റ്റൻ ആയി നിയമിക്കും എന്ന് റിപ്പോർട്ടുകൾ. അവരുടെ മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യറെ 26.75 കോടിക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. ശ്രേയസ് അയ്യർക്ക് പകരക്കാരനായി അജിങ്ക്യ രഹാനെ ഐപിഎൽ 2025-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ (കെകെആർ) പുതിയ ക്യാപ്റ്റനാകാൻ ഒരുങ്ങുകയാണ്.

Picsart 24 04 05 20 45 39 188

ഐപിഎൽ 2025 മെഗാ ലേലത്തിനിടെ രഹാനെയെ 1.5 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിൻ്റെ നായകനായുള്ള പരിചയ സമ്പത്ത് പരിഗണിച്ച് രഹാനെയെ ക്യാപ്റ്റൻ ആക്കാൻ ആണ് ക്ലബ് ആലോചിക്കുന്നത്‌.

ഒന്നിലധികം ഐപിഎൽ ഫ്രാഞ്ചൈസികളെ പ്രതിനിധീകരിച്ചിട്ടുള്ള വെറ്ററൻ ക്രിക്കറ്റ് താരം, 172.49 സ്‌ട്രൈക്ക് റേറ്റിൽ 326 റൺസുമായി ചെന്നൈയുടെ അവസാന കിരീട വിജയത്തിൽ ഗണ്യമായ സംഭാവന നൽകിയിരുന്നു.