അടിസ്ഥാന വിലയ്ക്ക് അഫ്ഗാന്‍ താരത്തെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്

Sports Correspondent

തന്റെ കന്നി ഐപിഎൽ സീസൺ കളിയ്ക്കുവാന്‍ അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍സായിയ്ക്ക് അവസരം. അസ്മത്തുള്ള അമര്‍സായിയെ 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സഹതാരം റഷീദ് ഖാനൊപ്പം കളിക്കുവാന്‍ ഇതോടെ താരത്തിന് സാധിക്കും.

ലോകകപ്പിൽ തന്റെ ശ്രദ്ധേയമായ ഓള്‍റൗണ്ട് മികവ് താരം പുറത്തെടുത്തത് താരത്തിന് ഐപിഎലില്‍ കന്നി അവസരത്തിന് സാധ്യത സൃഷ്ടിക്കുകയായിരുന്നു.