വിക്കറ്റിന് മുന്നില്‍ നിരന്തരം സംസാരിക്കുന്ന കീപ്പര്‍മാര്‍ ഏറെയുണ്ട് ഐപിഎലില്‍. കഴിഞ്ഞ ദിവസം എബി ഡി വില്ലിയേഴ്സും സമാനമായ ഒരു രീതിയാണ് അവലംബിച്ചത്. താന്‍ പൊതുവേ അങ്ങനെ ചെയ്യാറില്ലെന്നും തന്നെ അതിന് പ്രേരിപ്പിച്ചതാണെന്നും അതിനുള്ള നന്ദി യൂസുവേന്ദ്ര ചഹാലിനാണെന്നും അദ്ദേഹം ആണ് അത് ആവശ്യപ്പെട്ടതെന്നും എബി ഡി വില്ലിയേഴ്സ് പറഞ്ഞു.
താന്‍ വീട്ടിലും ഹോട്ടല്‍ റൂമില്‍ ക്വാറന്റീനിലുമെല്ലാം നല്ല രീതിയില്‍ പരിശീലനം നടത്തിയിരുന്നുവെന്നും എബി ഡി വില്ലിയേഴ്സ് പറഞ്ഞു. എബി ഡി വില്ലിയേഴ്സിന്റെ 42 പന്തില്‍ നിന്നുള്ള 75 റണ്‍സിന്റെ മികവിലാണ് 171 റണ്‍സിലേക്ക് ബാംഗ്ലൂര്‍ എത്തിയതും മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയം നേടിയതും.