എ ബി ഡിവില്ലിയേഴ്സിനോട് രാജസ്ഥാൻ റോയൽസിനായി കളിക്കാൻ എന്ന് ചാഹൽ

Newsroom

മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ ബി ഡി വില്ലിയേഴ്സിനെ രാജസ്ഥാൻ റോയൽസിലേക്ക് ക്ഷണിച്ച് യുസി ചാഹൽ. യൂട്യൂബ് ചാനലിലെ ആശയവിനിമയത്തിനിടെ സംസാരിക്കുക ആയിരുന്നു എബി ഡിവില്ലിയേഴ്സും യുസ്‌വേന്ദ്ര ചാഹലും. ഇരുവരും മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരിന്നു ഒരുമിച്ച് കളിച്ചിട്ടുണ്ട്.

ചാഹൽ 23 12 16 01 57 51 319

2021ലെ ഐപിഎല്ലിന് ശേഷം ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചിരുന്നു. “എനിക്ക് ഒരു സീസൺ കൂടി കഴിവ് ഉണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്ന് ഡിവില്ലിയേഴ്സ് ചാഹലിനോട് ചോദിച്ചു.

“അതെ, തീർച്ചയായും കളിക്കാം, നിങ്ങൾക്ക് ഇപ്പോൾ രാജസ്ഥാനിലേക്ക് വരാം,” ചാഹൽ മറുപടിയായി പറഞ്ഞു.

“50-60 വയസ്സിൽ പോലും നിങ്ങൾക്ക് സിക്‌സറുകൾ അടിക്കാം. ഒരു സംശയവുമില്ല,” എന്നും ചാഹൽ ഡി വില്ലിയേഴ്സിനോട് കൂട്ടിച്ചേർത്തു.