തന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പ്രകടനത്തില്‍ താന്‍ ഏറെ സംതൃപ്തനാണെന്നും കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ വളരെ നിരാശ തോന്നിയിരുന്നുവെന്നും എബി ഡി വില്ലിയേഴ്സ്. ടീമിന് വേണ്ടി തനിക്ക് സംഭാവന ചെയ്ത് അവരുടെ വിജയത്തില്‍ പങ്കാളിയാകാനായി എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്നും ഡി വില്ലിയേഴ്സ് പറഞ്ഞു.
വിക്കറ്റ് ബാറ്റ് ചെയ്യുവാന്‍ വളരെ പ്രയാസമേറിയതായിരുന്നുവെന്നും 140-150 റണ്‍സ് എന്നാല്‍ ഐപിഎലില്‍ ചെറുത്ത് നില്ക്കാവുന്ന സ്കോറാണെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും എബിഡി പറഞ്ഞു. മികച്ച ബൗളിംഗ് അറ്റാക്കായിരുന്നു കൊല്‍ക്കത്തയുടേതെന്നും ചെറിയ പിഴവ് പോലും അവര്‍ മുതലാക്കുമായിരുന്നുവെന്നും എബി വ്യക്തമാക്കി.
ഇന്ന് തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കുവാനാകുമെന്ന ഒരു വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും അത് കാത്ത് സൂക്ഷിക്കുവാനായതില് ഏറെ സന്തോഷം ഉണ്ടെന്നും പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ശേഷം താരം വ്യക്തമാക്കി.